സ്മാര്‍ട്ട്‌ ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കാലത്ത് എല്ലാവരുടെയും പക്കൽ ഉള്ള ഒരു ഡിജിറ്റൽ ഉപകരണമാണ് സ്മാർട്ട് ഫോണുകൾ. നിരവധി കാര്യങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ നമുക്ക് അനു​ഗ്രഹമാണ്. മറ്റ് ചില കാര്യങ്ങളിൽ വലിയ ദോഷകരവും. പ്രൈവസിക്ക് ഈ ഡിജിറ്റൽ മാധ്യമങ്ങൾ വലിയ വെല്ലുവിളി ഉയർത്തുന്നുവെന്നത് തന്നെ കാര്യം.
നമ്മുടെ പ്രൈവസിയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് ഫോണിലെ മുൻ ക്യാമറകൾ. ഇത് എങ്ങനെയെന്ന് പരിശോധിക്കാം. പ്രധാനമായും വീഡിയോ കോളിംഗിനും സെൽഫി ചിത്രങ്ങൾ, വീഡിയോ എന്നിവ എടുക്കുന്നതിനും ആണ് കമ്പനികൾ ഫോണിന് ഫ്രണ്ട് ക്യാമറകൾ നൽകിയിരിക്കുന്നത്. എന്നാൽ നമ്മൾ കൃത്യമായി സോഫ്റ്റുവെയറുകളും ഹാര്‍ഡ് വെയറുകളും അപ്ഡേറ്റ് ചെയ്യാതിരുന്നാൽ ഇതിലൂടെ സൈബർ കുറ്റവാളികൾക്ക് നമ്മുടെ ഫോണും ഫോട്ടോകളും ഹാക്ക് ചെയ്യാനാവും. ഇത്തരത്തിൽ നമ്മുടെ ഫോണിന്റെ നിയന്ത്രണം ഇവർ ഏറ്റെടുത്ത് കഴിഞ്ഞാൽ നമ്മുടെ അനുവാദം ഇല്ലാതെ തന്നെ ഏതൊരു സമയത്തും നമ്മുടെ ഫോണിന്റെ ക്യാമറകൾ ദൂരെ നിന്ന് തന്നെ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ചിലപ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും ഇവർ ഇത്തരത്തിൽ ക്യാമറകൾ ഓൺ ചെയ്തേക്കാം. ഇത് വളരെ വലിയ അപകടം അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിലെ സേഫ്റ്റ് വെയറുകൾ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.

ഇത്തരത്തിൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി ഹാക്കർമാർ നിരവധി വിദ്യകൾ ഉപയോ​ഗിക്കും. ഫിഷിം​ഗ് മെയിലുകളും ലിങ്കുകൾ അടങ്ങിയിരിക്കുന്ന മെസേജുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളുമാണ് ഇതിൽ പ്രധാനം. നിങ്ങൾ ഈ ലിങ്കുകൾ ഓപ്പൺ ചെയ്താൽ ഒരു പക്ഷേ നിങ്ങളുടെ ഫോണിന്റെ ആക്സസ് ഇവർക്ക് ലഭിച്ചേക്കാം. നമ്മുടെ നിത്യജീവിതത്തിനായി നമുക്ക് പല ആപ്പുകളും ഇൻസ്റ്റാൾ ചെയ്യേണ്ടതായി വരും. ആ സമയം നമ്മൾ നൽകുന്ന കോൺടാക്റ്റുകൾ അടക്കമുള്ള പെർമിഷൻ പിന്നീട് നമുക്ക് വിനയാവാതെ സൂക്ഷിക്കുക.

നിരവധി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ക്യാമറയ്ക്കായുള്ള പെർമിഷൻ ചോദിക്കാറുണ്ട് എന്നാൽ‌ ആവശ്യമുള്ള ആപ്പുകൾക്ക് മാത്രമേ നിങ്ങൾ പെർമിഷൻ കൊടുക്കാവൂ. അല്ലാത്ത പക്ഷം ഇത് ദുരുപയോ​ഗം ചെയ്യപ്പെടും. മാത്രമല്ല ​ഗൂ​ഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ തുടങ്ങി വിശ്വസനീയമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ. വെബ്സൈറ്റുകളിൽ നിന്നെല്ലാം എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ പ്രൈവസിയെ കാര്യമായി ബാധിച്ചേക്കാം. നിങ്ങൾ എന്തെല്ലാം ആപ്പുകൾക്ക് ക്യാമറ പെർമിഷൻ നൽകിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. വിശ്വസനീയമായ ആപ്പുകൾക്ക് ഒഴികെ ബാക്കിയുള്ള ആപ്പുകളുടെ ക്യാമറ പെർമിഷൻ ഓഫാക്കാനും ശ്രമിക്കേണ്ടതാണ്. ഉപയോഗത്തിലില്ലാത്തപ്പോൾ നിങ്ങളുടെ ഫോണിന്റെ മുൻ ക്യാമറ മറയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഫോൺ കവറുകളും ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...