തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ രേഖകളില്ലാത്ത കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ രേഖകളില്ലാത്ത കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടി. ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.600 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം നിലമ്പൂര്‍ മൂത്തേടം സ്വദേശികളായ ചെട്ടിയാംത്തൊടിയില്‍ വീട്ടില്‍ റഷീദ്, മദാരി വീട്ടില്‍ നൗഫല്‍, നിലമ്പൂര്‍ കരിമ്പുഴ സ്വദേശിനിയായ പൊറ്റമ്മല്‍ വീട്ടില്‍ നസീമ എന്നിവരെ കസ്റ്റഡിയിലെടുത്തു. വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി.എന്‍. സുധീയുടെ നേതൃത്വത്തില്‍ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍, വയനാട് എക്‌സൈസ് ഇന്റലിജന്‍സ്, എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്.

എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. രാജേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സന്തോഷ് കൊമ്പ്രാന്‍ കണ്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി. രജിത്ത്, പി.എന്‍. ശശികുമാര്‍, ഇ.എസ്. ജെയ്‌മോന്‍, കെ. അനൂപ് കുമാര്‍, ഡ്രൈവര്‍ കെ. പ്രസാദ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു. സ്വര്‍ണവും വാഹനവും കസ്റ്റഡിയിലെടുത്തവരെയും തുടര്‍ നടപടികള്‍ക്കായി ജി എസ് ടി വകുപ്പിന് കൈമാറി. ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...