ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ‘ആപ്പ്’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ആരംഭിച്ച വൈദ്യുതവാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത ആപ്പ്.  സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ആരംഭിച്ച 1,227 ചാര്‍ജിങ് കേന്ദ്രങ്ങളില്‍ അഞ്ചുതരത്തിലുള്ള ആപ്പുകളാണ് ഉപയോഗിച്ചുവരുന്നത്. ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കുന്നത് മധ്യദൂര-ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടിലാക്കുന്നതായി പരാതി ഉയരുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ 10 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവര്‍ ഏകീകൃത ‘ആപ്പ്’ നടപ്പാക്കി. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ഏകീകൃത ‘ആപ്പ്’ തയ്യാറാക്കുന്നതിന് കെ.എസ്.ഇ.ബി. ബോര്‍ഡ് യോഗം അനുമതി നല്‍കിയത്. ഇതിനായി റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ചെയര്‍മാനായുള്ള എട്ടംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രഖ്യാപിച്ച 62 അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 35 എണ്ണവും 1,165 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 536 എണ്ണവും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ബാക്കിയുള്ളവ വൈകാതെ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ എന്‍. ഖോബ്രഗഡെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...