കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറിന് കോഴിക്കോട് തുടക്കമായി. സമസ്ത ഉള്‍പ്പടെയുള്ള വിവിധ മത- സാമുദായിക നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുത്തില്ല. പൊതു വ്യക്തി നിയമം എന്നത് ഭരണഘടനയിലെ നിര്‍ദേശക തത്വം മാത്രമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൊതു വ്യക്തി നിയമത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും അജണ്ടകളുമാണ്. പൊതു വ്യക്തി നിയമം ഏകപക്ഷീയമായി അടിച്ചേല്‍പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ വേണം പൊതു വ്യക്തി നിയമം നടപ്പിലാക്കാന്‍. സമത്വം വേണം എന്നാല്‍ ഏകീകരണമെന്നത് സമത്വമല്ലെന്നും സീതാറാം യെച്ചൂരി ്പറഞ്ഞു.
ബിജെപി ലക്ഷ്യം വെക്കുന്നത് വര്‍ഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂര്‍ച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി പറഞ്ഞു. യുസിസി ഭരണഘടനയിലെ നിര്‍ദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.