യുവജനങ്ങളുടെ നൈപുണ്യവികസനത്തിന് മികച്ച പരിശീലകര്‍ ഉണ്ടാകണം : സബ് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യുവജനങ്ങളുടെ നൈപുണ്യവികസനത്തിന് ഏറ്റവും മികച്ച പരിശീലകര്‍ ഉണ്ടാകണമെന്ന് സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെയ്സ്) നേതൃത്വത്തില്‍ നടക്കുന്ന നൈപുണ്യ പരിശീലകരുടെ വിവരശേഖരണത്തിന്റെ ജില്ലാതല രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സബ് കളക്ടര്‍.

വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള തൊഴില്‍ നൈപുണ്യം കരസ്ഥമാക്കാത്തത് ഉയര്‍ന്ന ജോലി ലഭിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തടസമാകുന്നു. തൊഴില്‍ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പരിശീലകരുടെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേയും കൃത്യമായ വിവരശേഖരണത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് ജില്ലയില്‍ പരിശീലകരുടെ ഡ്രൈവ് ആരംഭിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിന് യുവജനങ്ങള്‍ക്കിടയില്‍ നൈപുണ്യത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ഐക്യരാഷ്ട്ര സഭ ലോകയുവജന നൈപുണ്യദിനം ആഘോഷിക്കുന്നതെന്നും സബ് കളക്ടര്‍ പറഞ്ഞു.

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (കെയ്സ് ) നേതൃത്വത്തിലാണ് നൈപുണ്യ പരിശീലകരുടെ വിവര ശേഖരണം നടക്കുന്നത്. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ നിലയില്‍ ഹ്രസ്വ കാല നൈപുണ്യ പരിശീലനം നല്‍കുന്നതിന് യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം പരിഹരിക്കുന്നതിനായാണ് ഡാറ്റാബേസ് തയാറാക്കുന്നത്.

നൈപുണ്യവും തൊഴില്‍ ശേഷിയും വര്‍ധിപ്പിക്കുന്നതിന് പ്രാപ്തമായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരിശീലകര്‍ക്ക് കെയ്സിന്റെ ടിഒടി അക്കാദമി വഴി പ്രത്യേക പരിശീലനം നല്‍കി അംഗീകൃത പരിശീലകര്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവിധ മേഖലയില്‍ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതില്‍ നിന്നും ഒരു ഡയറക്ടറി രൂപീകരിച്ച് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജന്‍സികള്‍ക്ക് ലഭ്യമാക്കും.

tthps://form.jotform.com/harshakaset/rainerregtsirationform, tthp://wwwts.atejobportal.kerala.gov.in/publicSiteJobs/jobFairs ഉപയോഗിച്ച് പോര്‍ട്ടലിലേക്കുള്ള പ്രാഥമിക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ അഭി ആര്‍ അരവിന്ദ് പദ്ധതി വിശദീകരിച്ചു. ചെന്നീര്‍ക്കര ഐടിഐ. പ്രിന്‍സിപ്പല്‍ ആര്‍. അജയകുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ജെ.എഫ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; തിരുവനന്തപുരം സ്വദേശിയെ കാപ്പ നിയമം പ്രകാരം വീണ്ടും...

0
കൊച്ചി : കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ...

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...