പാലക്കാട് വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വില്ലേജ് ഓഫീസില്‍ കള്ളന്‍ കയറി. പട്ടാമ്പി കുളപ്പുള്ളി റോഡിലെ ഷൊര്‍ണൂര്‍ സെക്കന്റ് ഓഫീസിന്റെ മുന്നിലെ വില്ലേജ് ഓഫീസില്‍ ആണ് കള്ളന്‍ കയറിയത്. ഗ്രില്ലിലെ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയത്. രാവിലെ വില്ലേജ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് വില്ലേജ് ഓഫീസ് തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വില്ലേജ് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

വില്ലേജ് ഓഫീസ് തുറന്നതിന് ശേഷമേ ഓഫീസില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നറിയാന്‍ കഴിയു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ നിരവധി മോഷണ കേസുകളാണ് ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിലായി. പാലക്കാട് തരൂര്‍ സ്വദേശി സുജിതയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...