ഏക സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജണ്ട, വർഗീയ ധ്രുവീകരണത്തിന് ശ്രമം ; സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഏകസിവില്‍കോഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്ര നീക്കം ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം. വർഗീയ ധ്രുവീകരണത്തിനാണ് ഇപ്പോൾ ഏകസിവിൽകോഡ് നടപ്പാക്കുന്നത്. രാജ്യത്ത് വൈവിധ്യവും ബഹുസ്വരതയും നിലനിർത്തേണ്ടത് അത്യാവശ്യമെന്നും യെച്ചൂരി പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. 2018ൽ നിയമിച്ച നിയമ കമ്മീഷൻ കൃത്യമായ നിലപാടെടുത്തിരുന്നു. ഏക സിവിൽ കോഡ് ബിജെപിയുടെ രഹസ്യ അജണ്ട. ഏകീകരണമെന്ന പേരിൽ ജനാധിപത്യത്തെ ഇല്ലായിമ ചെയ്യാനുള്ള ഗൂഢ ശ്രമം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം, എന്നാൽ അടിച്ചേൽപിക്കരുത്. അതത് വിഭാഗങ്ങളുമായി ചർച്ച നടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കാനെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിൽ പോളിങ് ഏജന്റുമാരുടെ ഒരു യോഗത്തിലാണ് മോദി ഏകസിവിൽകോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യകത പരസ്യമായി പറഞ്ഞത്. ഒരു കുടുംബത്തിൽ രണ്ട് നിയമങ്ങൾ പാടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യയിലെ ഖാസി ഗോത്രവിഭാഗങ്ങളടക്കം വിവിധ വിഭാഗങ്ങളിൽ സ്വത്തവകാശം സംബന്ധിച്ചും വിവാഹം സംബന്ധിച്ചും നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഇപ്പോൾ ഏകസിവിൽകോഡ് കൊണ്ടുവരുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. ഹിന്ദു- മുസ്‌ലിം വിഭാഗീയത സൃഷ്‌ടിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് വിവാദത്തിന് പിന്നിലെന്നും യെച്ചൂരി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...