Monday, April 28, 2025 7:38 pm

ഏക സിവില്‍കോഡ് : സിപിഎമ്മിനെതിരെ റസാഖ് പാലേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംഘപരിവാറിന്റെ കെണികള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ ജാഗ്രത്തായ നീക്കങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ശക്തിപ്പെടുമ്പോള്‍ താത്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി അവര്‍ക്ക് ചൂട്ടുപിടിച്ചുകൊടുക്കുന്ന നീക്കങ്ങളില്‍നിന്ന് സി.പി.എം പിന്‍മാറണമെന്ന് റസാഖ് പാലേരി പറഞ്ഞു.

ബി.ജെ.പി നടപ്പാക്കാനുദ്ദേശിക്കുന്ന വംശീയ പദ്ധതികളില്‍ ഏറ്റവും പുതിയ ഇനമാണ് ഏക സിവില്‍കോഡ്. വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്‌കാസനം ചെയ്യല്‍ അവരുടെ സവര്‍ണ വംശീയ അജണ്ടകളില്‍ പെട്ടതാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ വീണ്ടും ബി.ജെ.പി ഏക സിവില്‍കോഡിനെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നത്. രാജ്യത്തെ മുസ്ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് ബി.ജെ.പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏക സിവില്‍കോഡിനെ മുസ്ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാക്കി പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സി.പി.എം ഏക സിവില്‍ കോഡിനെതിരെ ശബ്ദമുയര്‍ത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അപ്പോഴും ബി.ജെ.പി ഉയര്‍ത്തുന്ന അതേ ധ്രുവീകരണ ഭാഷയാണ് പ്രതിരോധിക്കാനാണെന്ന ഭാവത്തില്‍ സി.പി.എമ്മും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നൂതന മിസൈലുകളടക്കം ചൈന പാകിസ്താന് കൈമാറിയതായി റിപ്പോർട്ട്

0
ഡൽഹി: പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ നൂതന മിസൈലുകളടക്കം ചൈന കൈമാറിയതായി...

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ അവധിക്കാല ക്യാമ്പ് ‘കരുതൽ 2025’ ആരംഭിച്ചു

0
കോന്നി : ഗാന്ധിഭവൻ ദേവലോകത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ക്യാമ്പ് 'കരുതൽ...

ഉത്തര്‍പ്രദേശിലെ തെരുവിൽ വന്‍തീപിടുത്തം ; ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

0
യുപി: ഉത്തര്‍പ്രദേശില്‍ വന്‍തീപിടുത്തം. ഉത്തര്‍പ്രദേശിലെ മഡിയാവില്‍ ഫസുല്ലഗഞ്ച് രണ്ടാം രാധാകൃഷ്ണ ക്ഷേത്രത്തിന്...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണം : എസ്‌ഡിപിഐ

0
കോന്നി : ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട...