തിരുവാർപ്പിലെ അക്രമം ;  സിഐടിയുവിൽ നിന്നും നേരിട്ടത് അതിക്രൂര പീഡനമെന്ന് ബസുടമ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയുവില്‍ നിന്നും നേരിട്ടത് അതിക്രൂര പീഡനമെന്ന് ബസുടമ. സിപിഐഎം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബസുടമ രാജ് മോഹന്‍ പറഞ്ഞു. ഭണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണ് ഹൈക്കോടതി വിധി മാനിക്കാത്തത്. എന്തുമാകാം ഏതറ്റംവരെയും അക്രമം നടത്താമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജ് മോഹന്‍ പറഞ്ഞു. അതേസമയം ബസുടമയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ നേരിട്ടുള്ള വിമര്‍ശനം. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. ആ സമയം എത്ര പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിക്കുകയുണ്ടായി. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട് എന്നും കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...