കൊച്ചി : കുര്‍ബാനയുടെ പേരില്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ് ഹൗസിനു മുന്നില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന ഓശാന ഞായര്‍ മുതല്‍ നടപ്പാക്കിക്കൊണ്ടുള്ള സിനഡ്സര്‍ക്കുലറില്‍ പ്രതിഷേധിച്ച് ബിഷപ് ഹൗസില്‍ എത്തിയ വൈദികര്‍ പത്രസമ്മേളനം നടത്തുന്നതിനിടെയാണ് വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഏകീകൃത കുര്‍ബാന നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഓശാന ഞായറാഴ്ച തന്നെ നടത്തണമെന്നാണ് മറുപക്ഷത്തിന്റെ ആവശ്യം. അതിരുപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിന് മെത്രാപ്പോലീത്തന്‍ വികാരി ഡിസംബര്‍ 25 വരെ സമയം നല്‍കിയ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനോട് വിശ്വാസികളും വൈദികരും അനുകൂല നിലപാടാണ് എടുത്തിരുന്നത്.
എന്നാല്‍ ഇന്നലെ അത് തള്ളിയ സിറോ മലബാര്‍ സഭാ സിനഡ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാളും മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്‌ബിഷപ് ആന്റണി കരിയിലും ഓശാന ഞായറാഴ്ച ബസിലിക്കാ പള്ളിയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മാര്‍ ആലഞ്ചേരിയും മാര്‍ കരിയിലും ഒപ്പിച്ച സംയുക്ത സര്‍ക്കുലറാണ് ഇന്നലെ എറണാകുളത്തെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് 300ല്‍ ഏറെ വൈദികര്‍ ഇന്ന് അരമനയില്‍ ആര്‍ച്ച്‌ബിഷപ് ആന്റണി കരിയിലിനെ കണ്ടതും തുടര്‍ന്ന് പത്രസമ്മേളനം വിളിച്ചതും.