ന്യൂയോർക്ക് : ഡോവ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച്നിർമാതാക്കളായ യൂണിലിവർ. ഒക്‌ടോബർ 18-ന് ന്യൂജേഴ്‌സി ആസ്ഥാനമായുള്ള യൂണിലിവർ ഡോവ്, നെക്‌ക്സസ്, സുവേവ് എന്നിവയുൾപ്പെടെ ഒന്നിലധികം ഡ്രൈ ഷാംപൂ ബ്രാൻഡുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. അർബുദത്തിന് കാരണമാകുന്ന ബെൻസീൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നത് ഈ ഷാമ്പുകളെ വിപണയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ യൂണിലിവര്‍ തീരുമാനിച്ചത്. ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന ബെൻസീൻറെ അളവ് കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വാങ്ങിയ ആളുകളോട് അവ ഉപയോഗിക്കുന്നത് നിർത്തുകയോ വാങ്ങിയ കടയിലേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഉയർന്ന അളവിൽ ബെൻസീൻ എക്സ്പോഷർ ചെയ്യുന്നത് മയക്കം, തലകറക്കം, തലവേദന, വിറയൽ, ആശയക്കുഴപ്പം തുടങ്ങിയവയിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ നിന്ന് നീക്കം ചെയ്യാൻ ചില്ലറ വ്യാപാരികൾക്ക് ഇതിനകം അറിയിപ്പ് നൽകിയിട്ടുണ്ട്.
ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.