കണ്ണൂർ: സർക്കാർ സംവിധാനം ഉപയോഗിച്ച് ജോലിസമയത്ത് ഔദ്യോഗിക കംപ്യൂട്ടറിൽ യൂണിയൻ പ്രവർത്തനം നടത്തിയ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന് സബ് ഇൻസ്പെക്ടർമാരുടെ അസഭ്യവർഷം. സിറ്റി പോലീസ് കമ്മിഷണർ അറിയാതെ കഴിഞ്ഞ ദിവസം സ്വകാര്യമായി നടത്തിയ യൂണിയൻ യോഗത്തിലാണ് സംഭവം. പോലീസിന്റെ ടെലിക്കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥർ അധികമായതിനെ തുടർന്ന് ടെക്ക്നിക്കലായി ജോലിചെയ്യുന്ന എൻജിനിയർമാർ ഉൾപ്പെട 250 പേരെ സർക്കാർ ഉത്തരവിന്റെ ഭാഗമായി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സൈബർ പോലീസിൽ കേസുകൾ കൂടിവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇതിൽ അമർഷമുള്ള പോലീസുകാർ യൂണിയൻ പ്രവർത്തനവുമായി സഹകരിക്കാറില്ല. ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാനാണ് പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ അധ്യക്ഷതയിൽ ഒൺലൈൻ മീറ്റിങ് ചേർന്നത്. ഓഫീസിലെ കംപ്യൂട്ടറാണ് ഇതിന് ഉപയോഗിച്ചത്. ഈ യോഗത്തിലാണ് നേതാക്കൾക്കെതിരേ പ്രതിഷേധത്തിന്റെ ഭാഗമായി മോശം വാക്കുകൾ ഉപയോഗിച്ച് പ്രതികരിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.