ബജറ്റിന് ആറ് ‘തൂണുകള്‍’ ; സ്വയംപര്യാപ്ത ഭാരതം ലക്ഷ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്കാണ്. ആരോഗ്യം, സാമ്പത്തികം- അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണർവ്, മിനിമം ഗവൺമെന്റ്-മാക്സിമം ഗവർണൻസ് എന്നിവയാണ് അത്. ആരോഗ്യ രംഗത്തിന് മാത്രം 64,180 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് വാക്സിനായി 35,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഇനിയും ചെലവഴിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി റോഡ് വികസനത്തിനും വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ പദ്ധതിയിൽ പരിഗണിച്ചിട്ടുണ്ട്. റോഡ് വികസനത്തിനായി കൂടുതൽ സാമ്പത്തിക ഇടനാഴികൾ, ബംഗാളിലെ റോഡ് വികസനത്തിനായി 95,000 കോടി, 11,000 ദേശിയ പാതകളുടെ പണി ഈ വർഷം പൂർത്തിയാക്കും, കേരളത്തിന് 65,000 കോടി മുതൽ മുടക്കിൽ 1,100 കിമി ദേശിയ പാത എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...