ദില്ലി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നോര്‍ത്ത് ഈസ്റ്റ് ഹില്‍ യൂണിവേഴ്‌സിറ്റിയുടെ 27-ാമത് കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. “പ്രാദേശിക ഭാഷകള്‍ക്ക് ഈ രാജ്യത്ത് ഉപയോഗിക്കുന്ന മറ്റ് ഭാഷകളെക്കാള്‍ പ്രാധാന്യം കുറവല്ല, , അത് ഹിന്ദിയോ ഇംഗ്ലീഷോ ആകട്ടെ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകതയും ഇവയാണ്.” പ്രധാന്‍ പറഞ്ഞു. എല്ലാ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി രൂപീകരിച്ചത്. പുതിയ നയത്തിന് കീഴില്‍, എല്ലാ ഭാഷകള്‍ക്കും ദേശീയ ഭാഷകളുടെ പ്രാധാന്യം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ബന്ധമുണ്ട്. അതിനാല്‍ ഗാരോ, ഖാസി, ജയന്തിയ (മേഘാലയയിലെ പ്രാദേശിക ഭാഷകള്‍) എന്നിവയും ദേശീയ ഭാഷകളാണ്,” അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളും ദേശീയ ഭാഷകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
RECENT NEWS
Advertisment