ചെങ്ങന്നൂർ താലൂക്കിൽ മണ്ണെടുപ്പ് നിരോധിക്കണമെന്ന തീരുമാനം അട്ടിമറിച്ചത് അന്വേഷിക്കണം ; പരിസ്ഥിതി സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ജിയോളജി നൽകിയ പാസിന്റെ മറവിൽ വ്യാപകമായ തോതിൽ നടന്നുവന്നിരുന്ന മണ്ണെടുപ്പ് പൂർണ്ണമായി നിരോധിക്കണമെന്ന മേയ് 7ന് ചേർന്ന താലൂക്ക് വികസന സമിതി തീരുമാനം അട്ടിമറിച്ച് മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂർ പരിസ്ഥിതി സംരക്ഷണ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 2 ന് ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ചെങ്ങന്നൂർ താലൂക്കിൽ വ്യാപകമായതോതിതിൽ നടത്തവരുന്ന മണ്ണെടുപ്പ് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 7ന് നടന്ന താലൂക്കു വികസന സമിതി യോഗത്തിൽ ജിയോളജി നൽകിയ പാസിന്റെ മറവിൽ 10 കേന്ദ്രങ്ങളിൽ നിന്നും പാസിൽ അനുവദിച്ചു നൽകിയ അളവിനെക്കാൾ കൂടുതൽ മണ്ണ് എടുത്തു മാറ്റിയതായി തഹസിൽദാർ യോഗത്തിൽ അറിയിച്ചതിനെ തുടർന്നാണ് മണ്ണെടുപ്പ് പൂർണ്ണമായും നിരോധിക്കുവാനും കടുതലായി എടുത്തു മാറ്റിയ മണ്ണിന് റോയൽറ്റിയും പിഴയും ഈടാക്കുവാനും തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കാതെ റവന്യൂ ഉദ്യോഗസ്ഥർ മണ്ണ് മാഫിയയെ സഹായിച്ച നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് യോഗം ആവശ്യപ്പെട്ടത്.

ചെങ്ങന്നൂർ പ്രഭാത് ടൂറിസ്റ്റ് ഹോമിൽ ചേർന്ന യോഗത്തിൽ ടി.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ ശിവാലയം സ്വാഗതം പറഞ്ഞു, ജിജി പുന്തല, മധു ചെങ്ങന്നൂർ, അഡ്വ.രാജേഷ്, സുധാകുമാർ, ഷബീർ അബ്ബാസ്, സോമേഷ് ചെന്നിത്തല, സുരേഷ് എന്നിവർ സംസാരീച്ചു. ജിജി പുന്തല പ്രസിഡന്റ്, ഹരികുമാർ ശിവാലയം ജനറൽ സെക്രട്ടറി. സുധാകുമാർ ട്രഷറർ എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...