ഡല്‍ഹി: കോവിഡ് പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച ദക്ഷിണേന്ത്യന്‍ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്നു നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് വെര്‍ച്വല്‍ ആയിട്ടാണ് യോഗം ചേരുന്നത്. ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ കൂടുതല്‍ രൂക്ഷമായി തുടരുന്നത്. ഒമിക്രോണ്‍ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഇതുവരെ സ്വീകരിച്ച പൊതുജനാരോഗ്യ നടപടികളും പ്രതിരോധ നടപടികളും യോഗം അവലോകനം ചെയ്യും. ഇനിയും സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച ധാരണയും നിര്‍ദേശങ്ങളും യോഗത്തില്‍ ഉണ്ടാകാമെന്നും കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊവിഡിന്‍റെ കൂടിവരുന്ന ക്ലസ്റ്ററുകളും ഹോട്ട്‌സ്‌പോട്ടുകളും സൂക്ഷ്മമായി നിരീക്ഷിക്കാനും ആശുപത്രിവാസങ്ങളുടെയും വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെയും പ്രവണത നിരീക്ഷിക്കാനും പ്രത്യേക ശ്രദ്ധ വേണമെന്നു കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി : ദക്ഷിണേന്ത്യൻ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന്
RECENT NEWS
Advertisment