ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കോവിഡ്. മഹാമാരി രാജ്യത്ത് അപകടകരമായ രീതിയില്‍ പടരുന്നതിനിടയിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയും രോഗത്തിന്റെ പിടിയിലായത്.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജേഷ് ഭൂഷണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പുതിയ ഹെല്‍ത്ത് സെക്രട്ടറിയായി നിയമിതനായത്. കൊറോണയുടെ ആദ്യഘട്ട വ്യാപനത്തിനിടെയാണ് പ്രീതി സുദാനെ മാറ്റി രാജേഷ് ഭൂഷണെ നിയമിച്ചത്. ബിഹാര്‍ കേഡറില്‍നിന്നുള്ള 1987 ബാച്ച് ഐ.എ.എസ് ഓഫിസറാണ്.