ഇന്ത്യക്ക് സ്വന്തമായൊരു സ്മാർട്ട്ഫോൺ ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യക്ക് സ്വന്തമായൊരു സ്മാർട്ട്ഫോൺ ബ്രാൻഡ് ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യകത്മാക്കിയത്. ഇന്ത്യയിലെ ഇലക്ട്രോണിക്സ് മേഖലയിൽ ഇപ്പോൾ മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് ഉള്ളത്. അതിനാൽ ഇപ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായൊരു സ്മാർട്ട്ഫോൺ ബ്രാൻഡ് തുടങ്ങാൻ അനുകൂലമായ സമയമാണെന്നും അടുത്ത ഒന്നരവർഷത്തിനുള്ളിൽ ഫോണുകൾ പുറത്തിറക്കാനുള്ള എല്ലാ നടപടികളും നടക്കുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സാങ്കേതികവിദ്യയിലും പശ്ചാത്തല സൗകര്യങ്ങളിലും സ്വയംപര്യാപ്തമായ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫോൺ നിർമാണത്തിലും അസംബ്ലിങ്ങിലും ആഗോളതലത്തിൽ ഇതിനോടകം തന്നെ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ത്യ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്നതോടെ വിദേശ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളെ ആശ്രയിക്കുന്നത് കുറയുകയും വികസനം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പുതിയ ബ്രാൻഡ് തുടങ്ങുന്നതിലൂടെ രാജ്യത്ത് ഡിസൈനിങ്, റിസേർച്ച്, നിർമ്മാണം എന്നീ മേഖലയിലുള്ള തൊഴിലവസരങ്ങൾ വർധിക്കും. ആഗോള ടെക് വിപണിയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും ഇത് ഏറെ ഗുണകരമാകും. സാങ്കേതിക മേഖലയിലെ ഈ നേട്ടം മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും മുതൽകൂട്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...