അശോക് ഗെഹ്ലോട്ടിനെ രാവണനെന്ന് വിളിച്ചു ; കേന്ദ്രമന്ത്രിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ നടത്തിയ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ കേസ്. രാജസ്ഥാന്‍ പോലീസാണ് കേസെടുത്തത്. അശോക് ഗെഹ്ലോട്ട് രാഷ്ട്രീയത്തിലെ രാവണനാണെന്നും അദ്ദേഹത്തിന്റെ ഭരണം അവസാനിപ്പിക്കണമെങ്കില്‍ സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാന്‍ ജനങ്ങള്‍ കൈകള്‍ ഉയര്‍ത്തി നിശ്ചയിക്കണമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

ഇതേതുടര്‍ന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിങ് ജദാവത്ത് ആണ് പരാതി നല്‍കിയത്.വ്യാഴാഴ്ച ബി.ജെ.പിയുടെ മഹാക്രോഷ് സഭാ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സഞ്ജീവനി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് ഷെഖാവത്ത് അഴിമതിക്കാരനാണെന്ന് ഗെഹ്ലോട്ട് പരസ്യമായി പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...