പ്രളയ ബാധിത മേഖല കാണാൻ കേന്ദ്രമന്ത്രി ; ചെളി വാരിയെറിഞ്ഞ് ജനക്കൂട്ടം – രോഷം

For full experience, Download our mobile application:
Get it on Google Play

ഭോപാൽ : മധ്യപ്രദേശിൽ പ്രളയം നാശം വിതച്ച സ്ഥലം സന്ദർശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വൻപ്രതിഷേധം. മന്ത്രിയെ വഴിയിൽ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. പോലീസ് ഏറെ കഷ്ടപ്പെട്ടാണ് പ്രതിഷേധം തണുപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാർ തടഞ്ഞു.

പ്രളയത്തിൽ ഷിയോപൂർ മേഖലയിൽ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. പ്രളയ മുന്നറിയിപ്പുകളൊന്നും നൽകിയില്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ പിഴവാണെന്നും നാട്ടുകാർ ആരോപിച്ചു.

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. 24 പേരോളം ഇവിടെ മരിച്ചുവെന്നാണ് വിവരം. 8 ജില്ലകളിലായി 1250 ഗ്രാമങ്ങളിൽ പ്രളയം നാശം വിതച്ചെന്നും 9,000 ത്തോളം ആളുകളെ ഏറ്റവും മോശം സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയെന്നുമാണ് അധികൃതർ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...