കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എഫ്‌സിആർഎ പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരൺ റിജിജു ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ വൈകിട്ട് ഏഴിനാണ് കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടി. എഫ്‌സിആർഎ ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിക്കാൻ അവസരമുണ്ടാകും.ക്രൈസ്തവ പുരോഹിതരുടെ ഉൾപ്പെടെ ആശങ്ക ദുരീകരിച്ചശേഷം ബിൽ പാസാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ദുഃഖവെള്ളിയായതിനാൽ ക്രൈസ്തവ പുരോഹിതർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എഫ്‌സിആർഎ ആശങ്ക തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു കേരളത്തിലെത്തുന്നത്.

ക്രൈസ്തവർക്കിടയിലെ ആശങ്ക ദുരീകരിച്ചശേഷമായിരിക്കും ബിൽ പാസാക്കുകയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കുകയാണ് കേന്ദ്രസർക്കാറിൻ്റെ ലക്ഷ്യം. എഫ്‌സിആർഎ ബിൽ ഭേദഗതിക്കെതിരെ കെസിബിസി ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...