മിണ്ടാതിരിക്കൂ, അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്താം : പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലിനുമേല്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ പരാമര്‍ശം. പ്രതിപക്ഷ എംപിയോടു മിണ്ടാതിരിക്കണമെന്നും അല്ലാത്തപക്ഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിങ്ങളുടെ വീട്ടില്‍ വന്നേക്കാമെന്നും പറഞ്ഞതാണു വിവാദമായത്.

ലോക്സഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ഭീഷണിപ്പെടുത്തല്‍. ”ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘര്‍ മേം ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കില്‍ ഇഡി നിങ്ങളുടെ വീട്ടില്‍ എത്തിയേക്കാം)”- അവര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മീനാക്ഷി ലേഖിയുടെ പരാമര്‍ശം തെളിയിക്കുന്നതായി എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. മീനാക്ഷി ലേഖി നടത്തിയ പരാമര്‍ശം മുന്നറിയിപ്പാണോ അതോ ഭീഷണിയാണോയെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ചോദിച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20...

കുമ്പനാട് നിന്നും മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായി : അന്വേഷണത്തില്‍ പങ്കാളികളാകുക

0
കോഴഞ്ചേരി : മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതി....

കോന്നി ആര്‍.സി.ബി ഗ്യാസ് ഏജന്‍സിയുടെ വിതരണ പരിധി വെട്ടിക്കുറച്ചു : താലൂക്ക് സപ്ലെ ഓഫീസറുടെ...

0
കോന്നി : കോന്നി ആര്‍.സി.ബി ഗ്യാസ് ഏജന്‍സിയുടെ വിതരണ പരിധി വെട്ടിക്കുറച്ച കോന്നി...