രാഹുൽ ​ഗാന്ധിയുടെ വിദേശ യാത്രകളിൽ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി കിരൺ റിജിജു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾ ഗൗരവതരമായ ചോദ്യങ്ങൾ ഉയ‍ർത്തുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ​ഗാന്ധി ഇതുവരെ 54 വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് പറ‍ഞ്ഞ കിരൺ റിജിജു, വിദേശ യാത്ര നടത്തുന്ന ഓരോ എംപിയും യാത്ര പുറപ്പെടുന്നതിന് മൂന്ന് ആഴ്ച മുൻപ് ഇക്കാര്യം ലോക്സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിക്കേണ്ടതുണ്ടെന്നും പറഞ്ഞു. രാഹുൽ ഗാന്ധി എത്ര ദിവസം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചുവെന്നും വിദേശ യാത്രയ്ക്കിടെ എത്ര ചെലവ് വന്നുവെന്നും റിജിജു ചോദിച്ചു. ഇതൊരു അനുമതിയല്ല, മറിച്ച് വിവരമറിയിക്കലാണ്. എംപിമാർക്ക് വിദേശയാത്ര നടത്താം, പക്ഷേ ആ വിവരം മുൻകൂട്ടി നൽകണം. ഒരു എംപി വിദേശ ആതിഥേയത്വം സ്വീകരിക്കുകയാണെങ്കിൽ, ക്ഷണിച്ച ഏജൻസിയോ സംഘടനയോ വഹിക്കുന്ന ചെലവ് ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ടിന്റെ (എഫ്സിആർഎ) കീഴിൽ വരണമെന്നും കിരൺ റിജിജു പറഞ്ഞു.

2004 മുതൽ എംപിയായ രാഹുൽ ഗാന്ധി 54 വിദേശ യാത്രകൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിജിജു അവകാശപ്പെട്ടു. ഇത് 54 യാത്രകളിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് എത്ര ദിവസം അദ്ദേഹം ഇന്ത്യയ്ക്ക് പുറത്ത് തങ്ങി എന്നും അതിനായി എത്ര ചെലവ് വന്നു എന്നതുമാണ് കാര്യം. രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും നിയമങ്ങൾ പാലിക്കണമെന്ന് അഭ്വ‍‌ർഥിച്ച റിജിജു, വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. നിർദിഷ്ട വിദേശ യാത്രയ്ക്ക് മൂന്നു ദിവസം മുൻപ് ലോക്സഭാ സെക്രട്ടറോട് അദ്ദേഹം അറിയിക്കണം. വിദേശ ആതിഥേയത്വം സ്വീകരിക്കുകയാണെങ്കിൽ അദ്ദേഹം എഫ്സിആർഎയ്ക്ക് കീഴിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും റിജിജു പറ‍ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...