തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിജെപിയിൽ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ‍ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളിൽ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂരിൽ കുറച്ച് പ്രധാന്യം കൂടുതലാണ്. 2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ പള്‍സ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്.

വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. കേരളം അതിൽ അനിവാര്യതയാണ്. ആ പരിഗണന കിട്ടണമെങ്കിൽ പ്രചരിപ്പിക്കേണ്ട ഭാരം കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തില്‍ അല്ല കാര്യം. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിർവഹണത്തിന് ബിജെപിയുടെ സാന്നിധ്യം ഉണ്ടാകും.തൃശൂർ നഗരസഭയിൽ ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യമായി സ്ഥാനാർത്ഥികളെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാം. ജനങ്ങള്‍ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...