‘ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണം’ ; ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷ ദിനത്തിൽ ശിവഗിരിമഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളുടെ പ്രസക്തി വർധിക്കുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെമ്പഴന്തിയിലെ സമ്മേളനത്തിൽ പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയാണ് ശിവഗിരി മഠത്തിലെ ജയന്തി ആഘോഷ പരിപാടികൾ ആരംഭിച്ചത്. ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും മതമഹാപാഠശാലയുടെ സുവർണ ജൂബിലിയുടെയും രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദിയുടെയും നിറവിലാണ് ഇക്കൊല്ലത്തെ ജയന്തി ആഘോഷ പരിപാടികൾ. മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്തു പ്രസക്തമാണെന്നും ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

ഗുരു ജനിച്ച ചെമ്പഴന്തിയിൽ വിശേഷാൽ സമാരാധന ചടങ്ങുകൾ നടന്നു.ഗുരുവിന്റെ ആദർശങ്ങൾ എക്കാലവും ജ്വലിച്ചു നിൽക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചെമ്പഴന്തിയിലെ പൊതു സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ശിവഗിരി മഠത്തിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തും.ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന പവിത്രമായ റിക്ഷ പ്രത്യേകരഥത്തിൽ ഘോഷയാത്രയിൽ എഴുന്നള്ളിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...