പഴയ വാഹനം പൊളിക്കുന്നവർക്ക് കൂടുതൽ നികുതിയിളവ് ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യുഡൽഹി : പഴയ വാഹനം പൊളിക്കുന്നവർക്കു കൂടുതൽ നികുതിയിളവു നൽകുന്നതു പരിഗണനയിലുണ്ടെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മാരുതി സുസുക്കി ടൊയോറ്റ്സുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാജ്യത്തെ ആദ്യ വാഹനം പൊളിക്കൽ– റീസൈക്കിൾ കേന്ദ്രം നോയിഡയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പഴയ സ്വകാര്യവാഹനം പൊളിക്കുന്നവർക്ക് 25%, വാണിജ്യ വാഹനം പൊളിക്കുന്നവർക്ക് 15% എന്നിങ്ങനെ പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവു ലഭിക്കുന്ന പദ്ധതി അടുത്ത ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ കൂടുതൽ നികുതിയിളവുകൾ നൽകുമെന്ന സൂചനയാണ് മന്ത്രി നൽകിയത്.

ഒരു ജില്ലയിൽ 3–4 പൊളിക്കൽ കേന്ദ്രം വീതം തുറക്കാനാണു കേന്ദ്രം പദ്ധതിയിടുന്നത്. അടുത്ത 2 വർഷത്തിനുള്ളിൽ രാജ്യത്ത് 200–300 പൊളിക്കൽ–റീസൈക്ലിങ് കേന്ദ്രങ്ങൾ ആരംഭിക്കും. 7.5 ലക്ഷം കോടി രൂപയുടേതാണു രാജ്യത്തെ വാഹന വിപണി. ഇത് അടുത്ത 5 വർഷത്തിനുള്ളിൽ 15 ലക്ഷം കോടിയായി മാറ്റുകയാണു ലക്ഷ്യം– കേന്ദ്രമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...