പട്ന: കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ സഹോദരൻ നിർമൽ ചൗബേ ആശുപത്രിയിൽ മരിച്ചു. ബിഹാറിലെ ഭഗൽപുരിലെ മായാഗഞ്ച് ആശുപത്രിയിലാണ് സംഭവം. മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് കുടുംബം രംഗത്തെത്തി. ഇതോടെ, ആരോപണവിധേയരായ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു.’നിർമലിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായി മെഡിക്കൽ പ്രൊഫഷണലുകൾ കണ്ടെത്തി. ഒരു മുതിർന്ന ഡോക്ടർ ആവശ്യമായ മരുന്ന് നൽകി. തുടർന്ന് രോഗിയെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല’- ആശുപത്രി സൂപ്രണ്ട് ഡോ. അസിം കെ.ആർ ദാസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.സി.യുവിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് ബന്ധുവായ ചന്ദൻ പറഞ്ഞു. “അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഞങ്ങൾ ഇവിടെയെത്തിച്ചു. എന്നാൽ ഡോക്ടറുണ്ടായിരുന്നില്ല. ഐസിയുവിലും ഡോക്ടറുണ്ടായിരുന്നില്ല”- ചന്ദൻ കൂട്ടിച്ചേർത്തു.അതേസമയം, പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് ഭഗൽപൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജയ് കുമാർ ചൗധരി പറഞ്ഞു. “അശ്രദ്ധ കാണിക്കുന്ന ആർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കും. ഡോക്ടർമാർ ആശുപത്രിയിൽ നിന്ന് പോകാൻ ഇടയാക്കുന്ന രീതിയിൽ ബഹളമുണ്ടാക്കിയാൽ അവർക്കെതിരെയും നടപടിയെടുക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































