മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിക്കും ഗവർണർക്കും എതിരെ കുസാറ്റിലും ബാനർ ഉയർത്തി കെ എസ് യു. ‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’ എന്നാണ് ബാനറിൽ. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവർത്തകർ ബാനർ ഉയർത്തിയിരുന്നു. ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്‌യുവിന്റെ ബാനർ. ഇന്നലെ രാത്രിയാണ് ബാനർ സ്ഥാപിച്ചത്. ഗവർണർക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിക്കൂട്ടിൽ നിർത്തിയാണ് കെഎസ്‍യുവിന്‍റെ പ്രതിഷേധം. ‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവർണറും നാടിന് ആപത്ത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‍യു സ്ഥാപിച്ച ബാനർ. ഇതിന് പിന്നാലെയാണ്  കുസാറ്റിലും ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ ബാനർ ഉയർന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...