സംസ്കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും : ഡോ.എം.വി നാരായണന്‍

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയെ കൂടുതൽ മികവുറ്റതാക്കാൻ പരിശ്രമിക്കുമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ.എം.വി നാരായണൻ പറഞ്ഞു. വൈസ് ചാൻസലറായി ചുമതലയേറ്റതിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് എത്തിയ ഡോ.എം.വി നാരായണൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. ഗൗരവമായ ചുമതലയാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്. അത് പരമാവധി നന്നായി നിർവ്വഹിക്കുകയാണ് ലക്ഷ്യം.

സർവ്വകലാശാലയ്ക്ക് സമ്പന്നമായ അക്കാദമിക മികവും നല്ല അധ്യാപകവൃന്ദവും മിടുക്കരായ വിദ്യാർത്ഥികളുമുണ്ട്. നാകിന്റെ ഉന്നതമായ എ പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. ഈ നിലവാരം നിലനിർത്തിക്കൊണ്ട് സംസ്കൃത സർവ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കാനാണ് ആഗ്രഹിക്കുന്നത്, ഡോ.എം.വി നാരായണൻ പറഞ്ഞു. സർവ്വകലാശാല ആസ്ഥാനത്തെത്തിയ വൈസ് ചാൻസലർ ഡോ.എം.വി നാരായണനെ രജിസ്ട്രാർ ഡോ.എം.ബി ഗോപാലകൃഷ്ണൻ ബൊക്കെ നൽകി സ്വീകരിച്ചു.

സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ.ഡി.സലിം കുമാർ, പ്രൊഫ.എസ്.മോഹൻദാസ്, പ്രൊഫ.എം. മണിമോഹനൻ, ഡോ.സി.എം മനോജ് കുമാർ, ഫിനാൻസ് ഓഫീസർ സുനിൽ കുമാർ.എസ്., പ്രൊഫ.വി.ലിസി മാത്യു, പ്രൊഫ.എം.എസ് മുരളീധരൻപിളള, ഡോ.ശ്രീകല എം നായർ, ഡോ.സുനിത ഗോപാലകൃഷ്ണൻ, ഡോ.എം.സത്യൻ, ഡോ.ബിജു വിൻസന്റ്, ഡോ.പി.ഉണ്ണികൃഷ്ണൻ, ഡോ.ലൂക്കോസ് ജോർജ്ജ്, ലഫ്റ്റനന്റ് ലിഷ സി.ആർ, ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ ദിവാകർ, ഡെപ്യൂട്ടി രജിസ്ട്രാറും വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് എസ്.എന്നിവർ സന്നിഹിതരായിരുന്നു. ഡോ.എം.വി നാരായണനെ മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് സന്ദർശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും നിയമന വിവാദത്തിൽ തമിഴ്‌നാട് സർക്കാർ; ജനനായകൻ സിനിമാ നിർമ്മാതാവിനെ ഡൽഹിയിലെ പ്രത്യേക...

0
ചെന്നൈ: വീണ്ടും നിയമന വിവാദത്തിൽ തമിഴ്നാട്. ചലച്ചിത്ര നിര്‍മ്മാതാവ് വെങ്കട്ട് കെ...

​എം.കെ. സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? തൃച്ചി ഈസ്റ്റിൽ ജനവിധി തേടുമെന്ന് സൂചന

0
ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒന്നുകൂടി മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ...

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...