പുല്ലാട് : കടപ്ര വള്ളക്കടവില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഉദ്ദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെയാണ് മൃതശരീരം. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് കോയിപ്രം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് കൊലപാതകം ആണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തി ശരീരം കത്തിച്ചിട്ട് ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാമെന്നു കരുതുന്നു. മൃതദേഹം കിടക്കുന്ന സ്ഥലത്ത് തീ കത്തിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കടപ്ര വള്ളക്കടവില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; കൊലപാതകമെന്ന് സൂചന
RECENT NEWS
Advertisment