കടപ്ര വള്ളക്കടവില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; കൊലപാതകമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കടപ്ര വള്ളക്കടവില്‍ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഉദ്ദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെയാണ് മൃതശരീരം. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതനുസരിച്ച് കോയിപ്രം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ആളിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് കൊലപാതകം ആണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റെവിടെയോ വെച്ച് കൊലപാതകം നടത്തി ശരീരം കത്തിച്ചിട്ട് ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാമെന്നു കരുതുന്നു. മൃതദേഹം കിടക്കുന്ന സ്ഥലത്ത് തീ കത്തിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...