തിരുവനന്തപുരം : കുളച്ചലില്‍ കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആഴിമലയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ കിരണിന്റെ മൃതദേഹമാണോ എന്നും സംശയമുണ്ട്. വിഴിഞ്ഞം പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മൃതദേഹം കിരണിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാനായെത്തിയ കിരണിനെ ആഴിമലയില്‍ നിന്ന് കാണാതായത്. സംഭവം നടന്ന ദിവസം മുതല്‍ തീരദേശ പോലീസ് കടലില്‍ തിരച്ചില്‍ നടത്തുകയാണ്.
കുളച്ചലില്‍ കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; കിരണിന്റെ മൃതദേഹമാണോ എന്നും സംശയം
RECENT NEWS
Advertisment