അജ്ഞാത രോഗ ബാധ ; അന്വേഷണ സംഘത്തെ നിയോഗിച്ച് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് 16 പേര്‍ മരിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. മരണത്തിനിടയാക്കിയ സാഹചര്യം പഠിക്കാനും മരിച്ചവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും അദ്ദേഹം നിര്‍ദേശം നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ ആരോഗ്യവകുപ്പ്, കൃഷി വകുപ്പ്, ജലവകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരും അംഗങ്ങളാണ്. കേന്ദ്ര അന്വേഷണ സംഘം പ്രാദേശിക ഭരണക്കൂടവുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികളും സഹായ നടപടികളും ഏകോപിപ്പിക്കും.

അതുപോലെ മരിച്ചവരുടെ സാംപിളുകളില്‍ കണ്ടെത്തിയ ന്യൂറോടോക്‌സില്‍ മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് അധികൃതര്‍. പ്രദേശത്തെ അരുവിയില്‍ നിന്നുളള ജലം ആവശ്യങ്ങള്‍ക്കായി എടുക്കരുതെന്ന് ജമ്മു കശ്മീര്‍ ഭരണക്കൂടം അറിയിച്ചു. കീടനാശിനിയുടെയും സാന്നിധ്യം അരുവിയില്‍ നിന്നുള്ള ജലത്തിന്റെ സാംപിളുകളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത് അറിയിപ്പ്. 2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുളള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാന ലക്ഷണങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...