Wednesday, May 14, 2025 4:38 pm

ആന്ധ്രാപ്രദേശിലെ എലുരുവില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവില്‍ അജ്ഞാത രോഗം പടരുന്നതായി റിപ്പോര്‍ട്ട്. പെട്ടെന്ന് തളര്‍ന്നുവീഴുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്ത 228 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതുവരെ രോഗംപിടിപെട്ട രോഗികള്‍ക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച്‌ ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതുവരെ രോഗം പിടിപെട്ടവര്‍ക്കെല്ലം തളര്‍ന്നുവീഴുക, വിറയല്‍ എന്നീ രോഗലക്ഷണങ്ങളുണ്ടെന്നും ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് മാറിയ ശേഷം വീണ്ടും പ്രകടമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സുനന്ദ പറഞ്ഞു. ആരോഗ്യനില ഭേദപ്പെട്ട 70പേര്‍ ഇതിനോടകം ആശുപത്രി വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിജയവാഡയില്‍ അടിയന്തര മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരുകുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി.

കൂടതല്‍ ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മെഡിക്കല്‍ വിദഗ്ധ സംഘം എലുരുവിലെ രോഗബാധിത പ്രദേശങ്ങളിലെത്തി പരിശോധന നടത്തി. രോഗികളുടെ രക്ത പരിശോധന റിപ്പോര്‍ട്ടുകളില്‍ പ്രശ്നങ്ങളില്ല. ഒരു അജ്ഞാത രോഗത്തിനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. രോഗികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അല്ല നാനി പറഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എലുരുവില്‍ 150 കിടക്കകളും വിജയവാഡയില്‍ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി ; നിരണം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്‍റ്...

0
പത്തനംതിട്ട : നിരന്തരമായി സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തി പാര്‍ട്ടി അച്ചടക്കം...

ട്രംപിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

0
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്ക്...

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത് ഗൗരവമേറിയ വിഷയമെന്ന് മന്ത്രി പി രാജീവ്

0
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത് ഗൗരവമേറിയ വിഷയമാണെന്ന് നിയമമന്ത്രി പി.രാജീവ്. നടപടികൾ...

ചിറ്റാർ തെക്കേക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി

0
ചിറ്റാർ: ചിറ്റാർ തെക്കേക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി. രണ്ട് മണിക്കൂറോളം ആന...