കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഖേല്‍ രത്‌ന അവാര്‍ഡ് തിരിച്ചു നല്‍കുo : വിജേന്ദര്‍ സിങ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ് പറഞ്ഞു.

ഹരിയാനയിലെ ഭിവാനി സ്വദേശിയായ വിജേന്ദര്‍ സിങ് ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ പ്രക്ഷോഭ വേദിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരി​ഗണിക്കുന്നില്ലെങ്കില്‍, ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ എന്റെ ഖേല്‍ രത്‌ന തിരികെ നല്‍കാമെന്ന് തീരുമാനിച്ചുവെന്ന് വിജേന്ദര്‍ പിടിഐയോട് പറഞ്ഞു.

കര്‍ഷകരുടെയും സൈനികരുടെയും ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്, അവരുടെ വേദനയും ഉത്കണ്ഠയും എനിക്ക് മനസിലാക്കാന്‍ കഴിയും. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...