അന്തര്‍ സംസ്ഥാന മോഷണ കേസ്സുകളില്‍ ഉള്‍പ്പെടെ പ്രതികളായ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷണ കേസ്സുകളില്‍ ഉള്‍പ്പെടെ പ്രതികളായ കൊടും കുറ്റവാളികള്‍ ഉള്‍പ്പെടുന്ന സംഘം കോഴിക്കോട് പോലീസ് പിടിയില്‍. കോഴിക്കോട് നഗരത്തില്‍ നടന്ന എട്ട് മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതികള്‍ ഇവരെന്ന് പോലീസ് അറിയിച്ചു. നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് പൊറ്റേക്കാട്ട് സ്വദേശി സലാം ഉള്‍പ്പെടുന്ന സംഘത്തെയാണ് പോലീസ് പിടകൂടിയത്.

മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിയാണ് ഇവര്‍ മാലപൊട്ടിക്കുന്നത്. പന്തീരാങ്കാവ് , മെഡിക്കല്‍ കോളേജ്, നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അടുത്തിടെ നടന്ന എല്ലാ മാലപൊട്ടിക്കല്‍ സംഭവങ്ങളിലും ഇവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ഡിസിപി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. അന്തര്‍ സംസ്ഥാന കുറ്റവാളി അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി അസിന്‍ ജോസ്, നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ഫറോക്ക് സ്വദേശി പുറ്റേക്കാട്ട് സലാം, കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു. ജയിലില്‍ നിന്ന് ഇറങ്ങിയ മുന്‍ കുറ്റവാളികളെ കേന്ദ്രീ കരിച്ചായിരുന്നു അന്വേഷണം. ഇതില്‍ നിന്നാണ് പ്രതികളെ കുറിച്ച്‌ സൂചന കിട്ടിയത്. മോഷണ ശേഷം വാഹനങ്ങളില്‍ മാറി മാറി യാത്ര ചെയ്യുകയും ഇടക്കിടെ താമസം മാറ്റുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി എന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...