റാന്നിയിൽ നടപ്പാതയിലെ സംരക്ഷണ വേലി അജ്ഞാതർ കടത്തിക്കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

റാന്നി: വാഹനം ഇടിച്ച് നടപ്പാതയിലേക്ക് മറിഞ്ഞു വീണു കിടന്ന നടപ്പാതയിലെ കൈവരി രാത്രിയിൽ ആരോ കടത്തിക്കൊണ്ടുപോയി.പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പെരുമ്പുഴ ബസ് സ്റ്റാൻഡിന് സമീപം മഡോണ ഫാർമസിക്ക് മുൻവശത്തെ നടപ്പാതയിലെ സംരക്ഷണ വേലിതാണ് കടത്തിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുൻപ് വാഹനം ഇടിച്ച് നടപ്പാതയിലേക്ക് മറിഞ്ഞുവീണ ഇരുമ്പ് വേലിയാണ് അധികൃതർ പുനരുദ്ധാരണം നടത്തുന്നതിന് മുൻപായി അപ്രത്യക്ഷമായത്. റോഡരികിൽ തകർന്നു കിടന്ന ഭാരമേറിയ ഇരുമ്പ് വേലി രാത്രിയുടെ മറവിൽ ആസൂത്രിതമായാണ് മോഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കൈവരി തകർന്നത് തന്നെ അപകടഭീഷണി ഉയർത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊതുമുതൽ മോഷ്ടാക്കൾ കവർന്നത്. വ്യാപാര സ്ഥാപനങ്ങളും ജനത്തിരക്കുമുള്ള ഈ ഭാഗത്തുനിന്ന് രാത്രിയിൽ വേലി കടത്തിക്കൊണ്ടുപോയതിന് പിന്നിൽ ആക്രി കച്ചവടക്കാരോ സാമൂഹിക വിരുദ്ധരോ ആണെന്നാണ് സംശയം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുമുതൽ മോഷ്ടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അപകടാവസ്ഥയിലായ നടപ്പാതയിൽ പുതിയ സുരക്ഷാവേലി എത്രയും വേഗം സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....