നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരിച്ച് നൃപേന്ദ്ര മിശ്ര

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മാതൃക പിന്തുടരണമെന്ന നിർദ്ദേശവുമായി ക്ഷേത്രനിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. ഉത്തർപ്രദേശിൽ ഭരണപരിചയമുള്ള സ്വതന്ത്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കണമെന്നും ക്ഷേത്രത്തിന്റെ ഉന്നതതല ജീവനക്കാരുടെ ഘടന ഔദ്യോഗികമായി ക്രമീകരിക്കണമെന്നും നൃപേന്ദ്ര മിശ്ര നിർദ്ദേശിച്ചിട്ടുണ്ട്. ദി പ്രിൻ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു നൃപേന്ദ്ര മിശ്രയുടെ പ്രതികരണം.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ വേദനാജനകമെന്നും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര പ്രതികരിച്ചു.

‘ഭക്തർ സമർപ്പിച്ച ഒരു പൈസപോലും വ്യക്തികളുടെ കൈകളിലെത്തിയിട്ടുണ്ടെങ്കിൽ അത് വിശ്വാസത്തിനേറ്റ വലിയ ആഘാതമാണ്. ഭക്തർ വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടാകും. അതിനാൽ ഓരോ രൂപയും പൂർണ സുതാര്യതയോടെ പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണം. ഓരോ ദിവസവും ലഭിക്കുന്ന സംഭാവന അടുത്ത ദിവസം തന്നെ എണ്ണി വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഇതിലൂടെ ജനങ്ങൾക്ക് വിശ്വാസം വർധിക്കും. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ’യെന്നാണ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ നൃപേന്ദ്ര മിശ്ര പ്രതികരിച്ചത്.
ക്ഷേത്ര ഭരണസംവിധാനം ശക്തിപ്പെടുത്തണമെന്നും നൃപേന്ദ്ര മിശ്ര ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ ഉന്നതതല ഭരണസംവിധാനം കൂടുതൽ ഔദ്യോഗികവും ക്രമബദ്ധവുമാക്കേണ്ടതുണ്ടെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു.

ക്ഷേത്രഭരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന നിർദ്ദേശമാണ് നൃപേന്ദ്ര മിശ്ര മുന്നോട്ടു വെച്ചത്. ‘വലിയ തോതിലുള്ള പ്രവർത്തനങ്ങളും പരിപാലന ചുമതലകളും ഇന്ന് ക്ഷേത്രത്തിനുണ്ട്. അതിനാൽ വ്യക്തമായ ഭരണരീതിയും വിജിലൻസ് പ്രവർത്തന മാർഗനിർദേശങ്ങളും ഉൾക്കൊള്ളുന്ന ഒരു ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ് മാനുവൽ അനിവാര്യമാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി തടയുന്നതിനും അന്വേഷണങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനുമുള്ള നടപടിക്രമങ്ങളും ധാർമ്മിക മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന മാർഗരേഖയാണ് വിജിലൻസ് ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ് മാനുവൽ.

സംഭാവനാ ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മിശ്ര വ്യക്തമാക്കി.ക്ഷേത്രത്തിന്റെ ദൈനംദിന ഭരണച്ചുമതലകൾ നിർവഹിക്കാൻ ഉത്തർപ്രദേശിൽ പ്രവർത്തിച്ച് പരിചയമുള്ള ഒരു സിഇഒയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ട്രസ്റ്റിനൊപ്പം പ്രവർത്തിക്കുന്ന ഒരു സിഇഒ ഉണ്ടായിരിക്കണം. ട്രസ്റ്റിന്റെ നിയമങ്ങളിലോ ഉപനിയമങ്ങളിലോ മാറ്റം വേണമെന്നല്ല പറയുന്നത്. എന്നാൽ അയോധ്യയിലെ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഉത്തർപ്രദേശിലെ ഭരണസംവിധാനത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തി തന്നെ വേണം’ എന്നായിരുന്നു നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടത്.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഭരണരീതി മാതൃകയാക്കാമെന്നും നൃപേന്ദ്ര മിശ്ര നിർദേശിച്ചു. ‘തിരുപ്പതിയിൽ കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. സാധാരണയായി അഞ്ച് മുതൽ ഏഴ് വർഷം വരെ അവർ ചുമതല വഹിക്കുകയും മുഴുവൻ ഭരണസംവിധാനവും കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്യുന്നു. അതേ നിയമം ഇവിടെ കൊണ്ടുവരണമെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ആ മാതൃക പഠിക്കാവുന്നതാണ്’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം. ട്രസ്റ്റിന്റെ പ്രധാന ശ്രദ്ധ ഭക്തരുടെ ക്ഷേമത്തിലായിരിക്കണമെന്നും നൃപേന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ സിഇഒ കൈകാര്യം ചെയ്യണം. അങ്ങനെ മാത്രമേ ഭക്തികേന്ദ്രമായ ക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയൂ എന്നും മിശ്ര അഭിപ്രായപ്പെട്ടു. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ 70 ശതമാനത്തിലധികം ജീവനക്കാരും ആർഎസ്എസ് സ്വയംസേവകരായതിനാൽ വിജിലൻസ് സംവിധാനം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും മിശ്ര അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...

കോഴിക്കോട് പോക്സോ കേസിൽ നിർണ്ണായക വിധി; പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് കോടതി കടുത്ത ശിക്ഷ...

0
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുളള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക്...

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...