സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്ക് ; ഇനി കൊറോണയ്ക്കൊപ്പം ജീവിക്കണം : കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്ക്  കടക്കുകയാണെന്നും  ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്നും  കേന്ദ്രസര്‍ക്കാര്‍.
അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ചു ഉത്തരവ് പുറത്തിറക്കും. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതും അംഗീകരിക്കുമെന്നാണ് സൂചന. തിയേറ്ററുകള്‍ തുറക്കണമോ എന്ന ചര്‍ച്ചയും സജീവമാണ്. മെട്രോയുടെ കാര്യത്തില്‍ ധാരണയുണ്ടായി എന്നാണ് സൂചന. മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും.

അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതിയിരുന്നു. ഇനി എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് സര്‍വീസുകളും ആരംഭിക്കും. യാത്രകള്‍ സാധാരണ ഗതിയിലാക്കാനാണ് ഇത്. ഇതെല്ലാം കോവിഡ് വ്യാപനത്തെ കൂട്ടുമെന്ന ആശങ്കയും സജീവമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യത്തില്‍ വ്യക്തതയായില്ല. കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇളവുകള്‍ വേണമെന്ന നിലപാടിലാണ്.

എന്നാല്‍ സ്‌കൂളുകളും കോളജുകളും തുറക്കില്ല. ബാറുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല, എന്നാല്‍ കൗണ്ടറിലൂടെയുള്ള മദ്യവില്‍പ്പന തുടരാമെന്ന് അറിയിക്കുന്നു. മാര്‍ച്ച്‌ 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...