Sunday, July 6, 2025 10:45 am

കോട്ടയം ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച്‌ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച്‌ ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പോസിറ്റിവിറ്റി 30 ശതമാനത്തിന് മുകളിലുള്ള ഡി കാറ്റഗറിയില്‍ പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ ജില്ലയില്‍ ഇല്ല.

ഒരാഴ്ച്ചത്തേക്കുള്ള ഇളവുകളും നിയന്ത്രണങ്ങളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ 23ന് നടത്തുന്ന അവലോകനത്തില്‍ പോസിറ്റിവിറ്റിയില്‍ വരുന്ന മാറ്റം വിലയിരുത്തി കാറ്റഗറികള്‍ പുനര്‍നിര്‍ണയിക്കും.

സി, ഡി കാറ്റഗറികളില്‍ വരുന്ന തദ്ദേശ സ്ഥാപന മേഖലകളില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് ഹോം ഐസൊലേഷന്‍ സൗകര്യമുണ്ടെന്ന് ആര്‍.ആര്‍. ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളില്‍ തുടരുവാന്‍ അനുവദിക്കൂ. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ ഇവരെ നിര്‍ബന്ധമായും ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്കോ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.

എല്ലാ കാറ്റഗറിയിലും ഉള്‍പ്പെടുന്ന മേഖലകളില്‍ അനുവദനീയമായ പ്രവര്‍ത്തികളും നിലവിലുള്ള നിയന്ത്രണങ്ങളും ജനങ്ങളെ അറിയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.

പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍

മുനിസിപ്പാലിറ്റികള്‍
1) കോട്ടയം
2) പാലാ
3) വൈക്കം

ഗ്രാമപഞ്ചായത്തുകള്‍
1 ചിറക്കടവ്
2 കോരുത്തോട്
3 മേലുകാവ്
4 എരുമേലി
5 കടനാട്
6 കൊഴുവനാല്‍
7 ചെമ്പ്
8 കാഞ്ഞിരപ്പള്ളി
9 പൂഞ്ഞാര്‍ തെക്കേക്കര
10 തിരുവാര്‍പ്പ്
11 നീണ്ടൂര്‍
12 വെള്ളാവൂര്‍
13 കല്ലറ
14 മീനച്ചില്‍
15 ആര്‍പ്പൂക്കര
16 മറവന്തുരുത്ത്
17 കടപ്ലാമറ്റം
18 ടി.വി.പുരം
19 തലയോലപ്പറമ്ബ്
20 ഞീഴൂര്‍
21 മരങ്ങാട്ടുപള്ളി
22 വെളിയന്നൂര്‍
23 കുറവിലങ്ങാട്
24 ഭരണങ്ങാനം

അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പിനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അക്ഷയ സെന്ററുകളും എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം.

3.ടാക്സി, ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ടാക്സി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

4. ബാറുകളിലും ബിവ്റിജസ് കോര്‍പ്പറേഷന്‍ ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദിക്കും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് ക്രമീകരണം നടത്തണം.

5. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ശാരീരിക സമ്പര്‍ക്കമില്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ്, ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദനീയമാണ്.

6. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദിക്കും.

7. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍
മുനിസിപ്പാലിറ്റികള്‍
1. ചങ്ങനാശേരി
2. ഏറ്റുമാനൂര്‍
3. ഈരാറ്റുപേട്ട

ഗ്രാമപഞ്ചായത്തുകള്‍
1. കുമരകം
2. കടുത്തുരുത്തി
3. തലപ്പലം
4. മാഞ്ഞൂര്‍
5. കൂരോപ്പട
6. പനച്ചിക്കാട്
7. തലയാഴം
8. അയ്മനം
9. വിജയപുരം
10.വെച്ചൂര്‍
11. പായിപ്പാട്
12. തിടനാട്
13. അയര്‍ക്കുന്നം
14. കാണക്കാരി
15. മണര്‍കാട്
16. പള്ളിക്കത്തോട്
17. മാടപ്പള്ളി
18. പുതുപ്പള്ളി
19. എലിക്കുളം
20. പാറത്തോട്
21. അകലക്കുന്നം
22. കങ്ങഴ
23. കറുകച്ചാല്‍
24. തീക്കോയി
25. പൂഞ്ഞാര്‍
26. കിടങ്ങൂര്‍
27. നെടുംകുന്നം
28. ഉദയനാപുരം
29. മൂന്നിലവ്
30. വാകത്താനം
31. ഉഴവൂര്‍
32. മുത്തോലി
33. വെള്ളൂര്‍
34. മുണ്ടക്കയം
35. അതിരമ്ബുഴ
36. മീനടം
37. വാഴൂര്‍
38. തലനാട്
39. പാമ്പാടി
40. മുളക്കുളം
41. രാമപുരം
42. കരൂര്‍.

അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
1. പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പിനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഓഫീസുകള്‍ക്കും 25 ശതമാനം ജീവനക്കാരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ നിയോഗിക്കാം.

2.അവശ്യസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം.

3.മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം.

4.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം.

5.ബാറുകളിലും ബിവ്റേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് അനുവദനീയമാണ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന് ക്രമീകരണം നടത്തണം.

6.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ശാരിരീക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സ്/ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ നടത്താം. സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.

7.ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രം പ്രവര്‍ത്തിക്കും.

8.വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര അനുവദനീയമാണ്.

20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ഗ്രാമപഞ്ചായത്തുകള്‍
1. തൃക്കൊടിത്താനം
2. കുറിച്ചി
3. കൂട്ടിക്കല്‍
4. വാഴപ്പള്ളി
5. മണിമല

അനുവദനിയമായ പ്രവര്‍ത്തനങ്ങള്‍
1. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം.

2. വിവാഹ ആവശ്യങ്ങള്‍ക്കായി ടെക്സ്റ്റയില്‍സ്, ജ്വല്ലറികള്‍, ചെരുപ്പുകടകള്‍ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ നിയോഗിച്ച്‌ പ്രവര്‍ത്തിക്കാം.

3.കുട്ടികള്‍ക്ക് ആവശ്യമായ ബുക്കുകള്‍ വില്‍ക്കുന്ന കടകള്‍ക്കും റിപ്പയര്‍ സെന്ററുകള്‍ക്കും വെള്ളിയാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാം.

4. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍ / ഹോം ഡെലിവറിക്കുമായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു

0
കൽപറ്റ : കർണാടകയിലെ ബേകൂരിന് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു....

മുഹറം അവധിയിൽ മാറ്റമില്ല ; തിങ്കളാഴ്ച അവധിയില്ല

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഞായറാഴ്ചയാണ് മുഹറം....

വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

0
പാലക്കാട് : വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ....

സ്കൂൾ , കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന...

0
മോസ്കോ : ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും...