Sunday, May 11, 2025 11:47 pm

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധപീഡനം : പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ യുവാവ് പിടിയിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറ പൊടിയന്റെ മകൻ യേശുവെന്നു വിളിക്കുന്ന വിത്സനെ(32)യാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി 2019 ൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ പലദിവസങ്ങളിലും തുടർന്ന് ഈമാസം 13 ന് ഉച്ചയ്ക്കും കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പ്രതിയുടെ വീടിന് സമീപത്തെ ഗ്രൗണ്ടിന് അടുത്തായുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മുറിക്കുള്ളിലും ശുചിമുറിയിൽ വെച്ചും ലഹരിവസ്തുക്കൾ നൽകിയശേഷമായിരുന്നു പീഡനം. ഇതുസംബന്ധിച്ച വിവരം ലഭിച്ചപ്പോൾ കൊടുമൺ സ്റ്റേഷനിൽ നിന്നും വനിതാ പോലീസ് കുട്ടിയുടെ സ്കൂളിലെത്തി ക്ലാസ്സ്‌ ടീച്ചറിന്റെ സാന്നിധ്യത്തിൽ മൊഴിരേഖപ്പെടുത്തി. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.

അടൂർ ജെ എഫ് എം ഒന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെതുടർന്ന് കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ശേഷം പ്രതിയെപ്പറ്റി അന്വേഷിച്ചതിൽ പൊങ്ങലടിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വിശദമായ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐമാരായ സതീഷ് കുമാർ, രതീഷ് കുമാർ, എസ് സി പി ഓ മാരായ അൻസർ, വിനീത്, സി പി ഓമാരായ നഹാസ്, ബിജു, അജിത്, അതുൽ സിന്ധു എം കേശവൻ, പ്രിയാലക്ഷ്മി എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...