പ്രേക്ഷകരില്‍ ഒരേ സമയം ഭക്തിയും ആകാംക്ഷയും നിറയ്‌ക്കുന്ന ‘മാളികപ്പുറം’ സിനിമയുടെ ട്രെയിലർ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രേക്ഷകരില്‍ ഒരേ സമയം ഭക്തിയും ആകാംക്ഷയും നിറയ്‌ക്കുന്ന ‘മാളികപ്പുറം’ സിനിമയുടെ ട്രെയിലർ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള സമർപ്പണമാണ് ‘മാളികപ്പുറം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്‍ ട്രെയിലര്‍ പങ്കുവെച്ചത്. ‘മാളികപ്പുറം’ എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് എന്നും ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.

ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങള്‍  അസാധ്യ പ്രകടനമാണ് സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നതെന്നും ഹ്യൂമറിനും ചിത്രം ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. അയ്യനെ കാണാൻ മോഹിച്ച് മലയ്‌ക്ക് പോകാൻ ശ്രമിക്കുന്ന രണ്ട് കുട്ടികളും അവർക്ക് തുണയായ് എത്തുന്ന സ്വാമിയുടേയും ശബരിമലയിലേക്കുള്ള യാത്രയാണ് ചിത്രം പറയുന്നത്.

ശബരിമല, കോന്നി, വടശ്ശേരിക്കര, എന്നീ പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്‍റെ മകൻ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആന്റോ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രമേഷ് പിഷാരടി, രഞ്ജി പണിക്കർ, സൈജു കുറുപ്പ്, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ്...

റബ‍ർ ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം , ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി...

0
ന്യൂഡൽഹി : റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബി ജെ...

കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി

0
കൊച്ചി: യുഡിഎഫ് സ‍ർക്കാരിന്റെ കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ പൊതു...

ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാ‍ർച്ച് നടത്തി എൽഡിഎഫ്

0
തിരുവനന്തപുരം: കൊടുംക്രിമിനലും കാപ്പ കേസിൽ അറസ്റ്റിലുമായ ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ...