കലഞ്ഞൂർ മേഖലയിൽ ഭീതി പടർത്തിയ പുലി പത്തനാപുരം ഭാഗത്തേക്ക്‌ കടന്നു എന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ മേഖലയുടെ വിവിധ സ്ഥലങ്ങളിൽ ഭീതി പടർത്തിയ പുലി പത്തനാപുരം ഫോറെസ്റ്റേഷൻ പരിധിയിലേക്ക് കടന്നു എന്ന് സൂചന. കലഞ്ഞൂർ വാഴപാറ മേഖലയിൽ പത്തനാപുരം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞ വനപാലകർ കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയിരുന്നു. എന്നാൽ കലഞ്ഞൂർ മേഖലയിൽ പുലിയുടെ സാന്നിധ്യം പല സ്ഥലങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കലഞ്ഞൂർ മേഖലയിൽ വനം വകുപ്പ് അധികൃതർ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

രണ്ടിടങ്ങളിൽ കൂടുകൾ സ്ഥാപിച്ച വനം വകുപ്പ് അത്യാധുനിക ഡ്രോൺ സംവിധാനത്തോട് കൂടി തിരച്ചിൽ ആരംഭിക്കുകയും ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിലൊന്നും കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുമില്ല. കലഞ്ഞൂരിൽ പല സ്ഥലങ്ങളിലായി പുലിയെ കണ്ടതായി ജനങ്ങൾ പറയുന്നു. പലരും പുലിയെ കണ്ടു എന്നത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ പുലിയെ പല സ്ഥലങ്ങളിലും കണ്ടു എന്ന വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കടുവ ഇറങ്ങി എന്ന തരത്തിൽ വ്യാജ വീഡിയോ സമൂഹ മാധ്യങ്ങളിൽ പ്രത്യക്ഷപെട്ടിരുന്നു. കുടപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിക്ക് മുന്നിൽ പ്രത്യക്ഷപെട്ട പുലി പിന്നീട് ആടിനെ ആക്രമിച്ചുകൊല്ലുകയും പലസ്ഥലങ്ങളിൽ കാണപ്പെടുകയും ചെയ്തിരുന്നു. കലഞ്ഞൂർ അതിർത്തി വിട്ട് പുലി പോയി എന്ന് കരുതുന്നു എങ്കിലും വനം വകുപ്പ് തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ല. കോന്നി ഫോറെസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അടക്കം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാത്രിയിൽ ആണ് തിരച്ചിൽ കൂടുതൽ നടത്തുന്നത്. കഴിഞ്ഞ ദിവസം വകയാർ എസ്റ്റേറ്റിൽ പുലിയെ കണ്ടതായി പ്രദേശവാസിയായ സ്ത്രീ പറഞ്ഞെങ്കിലും വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...