ഉണ്ണി മുകുന്ദൻ വേഷമിട്ട തമിഴ് ചിത്രത്തിന്‍റെ അപ്‍ഡേറ്റ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

സൂരി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ഗരുഡൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഗരുഡന് ഉണ്ട്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. സൂരി നായകനായി എത്തിയ ഗരുഡന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ആഗോളതലത്തില്‍ സൂരിയുടെ ഗരുഡൻ 54.15 കോടി രൂപയിലധിം നേടിയിട്ടുണ്ടെന്നും ആമസോണ്‍ പ്രൈം വീഡിയോയില്‍ ആയിരിക്കും സ്‍ട്രീമിംഗെന്നുമാണ് റിപ്പോര്‍ട്ട്. ഒടിടിയില്‍ എപ്പോഴായിരിക്കും എത്തുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന്റെ ശിവദയും ഗരുഡനില്‍ ഉണ്ണിക്കൊപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനവും തിരക്കഥ വെട്രിമാരനുമാണ്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രാഹണം ആര്‍തര്‍ വില്‍സണാണ്. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം. ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തില്‍ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗരുഡൻ എന്ന പ്രൊജക്റ്റിന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...