രാ​ജ​ന്‍ പി. ​ദേ​വിന്റെ മ​ക​ന്‍ ഉ​ണ്ണി രാ​ജ​നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അ​ന്ത​രി​ച്ച ന​ട​ന്‍ രാ​ജ​ന്‍ പി. ​ദേ​വിന്റെ മ​ക​ന്‍ ഉ​ണ്ണി രാ​ജ​നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭാര്യ​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തിരുവനന്തപുരം നെടുമങ്ങാട് കോടതിയാണ് ഉ​ണ്ണി രാ​ജ​നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉണ്ണി രാജന്‍ അറസ്റ്റിലാകുന്നത്. നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ഉ​മേ​ഷ് കു​മാ​റി​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ അ​ങ്ക​മാ​ലി കറുകുറ്റിയിലെ വീ​ട്ടി​ല്‍നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മേ​യ് 12നാ​ണ് ഉ​ണ്ണി​രാ​ജ​ന്റെ  ഭാ​ര്യ​ പ്രി​യ​ങ്ക(25)​യെ തേ​ക്ക​ട​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടത്. മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം വ​രെ അ​ങ്ക​മാ​ലി​യി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലാ​യി​രു​ന്നു പ്രി​യ​ങ്ക. സ​ഹോ​ദ​ര​നെ വി​ളി​ച്ചു​വ​രു​ത്തി കൂ​ടെ​പോ​ന്ന പ്രി​യ​ങ്ക വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഭ​ര്‍ത്താ​വി​ല്‍നി​ന്ന്​ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി തനിക്ക് നേ​രി​ടേ​ണ്ടി​വ​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ള്‍ കാ​ണി​ച്ച്‌ വ​ട്ട​പ്പാ​റ പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും അ​ടു​ത്ത​ദി​വ​സം ജീ​വ​നൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്രി​യ​ങ്ക​യു​ടെ മ​ര​ണ​ത്തി​ല്‍ കേ​സെ​ടു​ത്ത വ​ട്ട​പ്പാ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ വ​നി​ത ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടു​ക​യും പി​ന്നീ​ട് അ​ന്വേ​ഷ​ണ​ചു​മ​ത​ല നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...