Wednesday, December 6, 2023 1:06 pm

ശിഷ്യനെ മുക്തിയിലേക്കു നയിക്കാൻ കഴിയാത്തവൻ ഗുരുവല്ല : കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി

റാന്നി: ശിഷ്യനെ മുക്തിയിലേക്കു നയിക്കാൻ കഴിയാത്തവൻ ഗുരുവല്ലെന്ന് ഡോക്ടർ പൈതൃകരത്നം കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി. മക്കളെ ഗുണപരമായി നയിക്കാൻ കഴിയാത്ത മാതാ പിതാക്കൾ ശരിയായ മാതാപിതാക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. റാന്നി അയ്യപ്പ മഹാ സത്ര വേദിയിൽ ഭക്തി ആത്മശുദ്ധീകരണത്തിന് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഭക്തിയെന്നാൽ സേവനം എന്നാണർത്ഥം. ക്ഷേത്രങ്ങളും ഭക്തി സമ്പ്രദായങ്ങളും സേവന കേന്ദ്രങ്ങളാകണം. ഇതാണ് ഹൈന്ദവ സംസ്കാരം. പൂജയും ചടങ്ങുകളും മാത്രമായി ക്ഷേത്ര സംവിധാനങ്ങൾ മാറരുത്. ഭക്തിയിൽ വ്രതം പ്രധാനമാണ്. വ്രതത്തിലൂടെയെ നാവിനെ ജയിക്കാൻ കഴിയൂ. നാവിനെ ജയിച്ചാൽ തന്നെ പാതി മുക്തിയാകും. ആഹാര നിയന്ത്രണം ഭക്തിയിൽ ഒഴിച്ചുകൂടാനാകാത്തതാണ്.

ക്ഷേത്രങ്ങൾക്ക് കുറവില്ല. ക്ഷേത്രാചാരങ്ങൾ ആരംഭിച്ചതുമുതൽ ക്ഷേത്രങ്ങൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഒരെണ്ണം നശിപ്പിച്ചിട്ടുണ്ടെങ്കിൽ നൂറെണ്ണം ആ സ്ഥാനത്തു വന്നിട്ടുണ്ട്. ഭക്തന്മാർക്കും കുറവില്ല. ഭക്തി കാര്യങ്ങൾക്കായി സമ്പത്തിനും കുറവില്ല, നിരീശ്വരവാദികൾക്കും ഭക്തിയുണ്ട്. ഒളിഞ്ഞും തെളിഞ്ഞും അവർ ക്ഷേത്രങ്ങളിൽ എത്താറുണ്ട്. പക്ഷെ ഇല്ലാത്തത് അറിവാണ്. അറിവ് പകർന്നു കൊടുക്കുന്നതിനാണ് സത്രം. സത്രങ്ങളിൽ നിന്ന് കിട്ടുന്നത് സമ്പൂർണ അറിവാണ്. പക്ഷെ അത് ഗ്രഹിക്കാൻ തയ്യാറാകണം. സത്രം സംഘടിപ്പിക്കുന്നത് ചെറിയ കാര്യമല്ല. സംഘാടകർ ശ്രോതാക്കളെയും വക്താക്കളെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആലങ്ങാട് സംഘം സെക്രട്ടറി രാജേഷ് കുറുപ്പ്, സംഘാടക സമിതി പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ കൺവീനർ അജിത് കുമാർ, മോഹന ചന്ദ്രൻ കാട്ടൂർ, മനോജ് കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...

കറിവേപ്പിലയും തുളസിയും ഇനി തഴച്ചു വളരും ; ഇവ ഇട്ടു നൽകിയാൽ മതി

0
വീടുകളിലുണ്ടാകുന്ന പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. മിക്കവാറും വീടുകളിൽ ഇവയുണ്ടാകും. പലപ്പോഴുമുള്ള...

കുടുംബത്തിൽ സൈനികരുണ്ടോ? എങ്കിൽ ആൾട്ടോ വിലക്കുറവിൽ വാങ്ങാം..! ചെയ്യേണ്ടത് ഇത്രമാത്രം

0
രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാർ ഏതെന്ന ചോദ്യത്തിന് എല്ലാവരുടെയും മനസിൽ...