ഉണ്ണിത്താന് ലഭിച്ചതിനേക്കാൾ കൂടുതൽ അസാധുവായി ; വീട്ടിലെ വോട്ടുകളിൽ ഉദ്യോ​ഗസ്ഥരുടെ കള്ളക്കളിയെന്ന് ആരോപണം ; പരാതി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടാതെ മനപ്പൂര്‍വ്വം അസാധുവാക്കിയതായി ആരോപണം. ഇതിനെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ 12,665 എണ്ണമാണ് കാസര്‍കോട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 8752 വോട്ടുകളാണ്. 75 നോട്ട വോട്ടുകളും 3838 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധുവായ വോട്ടുകളാണ്.

വീട്ടിലെ വോട്ടിലെ, രേഖയിൽ പോളിംഗ് ഓഫീസര്‍മാര്‍ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂര്‍വ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് തീരുമാനം. ഇടതുപക്ഷ സംഘടനയിലെ ഉദ്യോഗസ്ഥരാണ് ഇങ്ങിനെ വോട്ട് അസാധുവാക്കിയതെന്നാണ് ആരോപണം. പ്രായമായ ആളുകളെ അപമാനിക്കലാണിതെന്നും ശക്തമായ നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...