Friday, May 9, 2025 7:16 am

ചേന പുഴുങ്ങിയതും ചമ്മന്തിയും കൂട്ടി മാവേലിക്കൊപ്പം പ്രതിഷേധ സമരവുമായി അസംഘടിത തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണക്കാലത്തെ ഭക്ഷ്യസാധനങ്ങളുടെ വിലകയറ്റത്തിനെതിരെ കളക്ട്രേറ്റിനു മുമ്പിൽ കനത്ത മഴ വകവെക്കാതെ മാവേലിയുടെയും പ്രജകളുടെയും പ്രതിഷേധ സമരം. സംസ്ഥാനത്തു നിത്യോപയോഗസാധങ്ങളിടെ വിലക്കയറ്റംമൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന സഹചര്യത്തിലാണ് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ മഴ നനഞ്ഞ് ചേന പുഴുങ്ങിയതും, ചമ്മന്തിയും കൂട്ടി മാവിലിക്കൊപ്പം ഭക്ഷണം കഴിച്ചു പ്രതിക്ഷേധസമരംനടത്തിയത്.

കോവിഡ് തളർച്ചയിൽ നിന്നും പൂർണ്ണമായി കരകയറാനാവാതെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ, നിത്യോപയോഗ സാധനങ്ങളുടെ കൊള്ള വില ജനങ്ങൾക്ക് താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ തെള്ളിയൂർ, ഷമീർ തടത്തിൽ, സലീം പെരുനാട്, തൗഫീഖ് രാജൻ, ജിതിൻ ജെ ബ്രദേഴ്സ്, ബിന്ദു ബിനു, ഷാജി സുറൂർ, യൂസഫ് തരകന്റയ്യത്ത്, ഷൈജു, അസ്ലം കെ അനൂപ്, മുഹമ്മദ് റോഷൻ, സാംകുട്ടി എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ : നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം : മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക്...

ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്

0
ശ്രീനഗര്‍: ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ...

പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി നൽകാൻ തയാറെടുത്ത് ഇന്ത്യ

0
ഡൽഹി : പാകിസ്ഥാൻ ഇനിയും പ്രകോപനം തുടര്‍ന്നാൽ ഇതിലും കടുത്ത തിരിച്ചടി...

പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഐഎന്‍എസ് വിക്രാന്ത്

0
ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യൻ...