മലയാലപ്പുഴ – മണ്ണാറക്കുളഞ്ഞി റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത ; ഒന്നര മാസത്തിനുള്ളില്‍ മൂന്നാമതും അപകടം

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : മലയാലപ്പുഴ – മണ്ണാറക്കുളഞ്ഞി റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണത്തെ തുടര്‍ന്ന് ഒന്നര മാസത്തിനുള്ളില്‍ മൂന്നാമതും വാഹനം അപകടത്തില്‍പ്പെട്ടു. റോഡിന്റെ  ഇരുവശങ്ങളിലെയും കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കാത്തതും റോഡിന്റെ ഇരുവശങ്ങളിലും വാഹനയാത്രയ്ക്ക് തടസമായി നില്‍ക്കുന്ന പോസ്റ്റുകള്‍ എടുത്ത് മാറ്റാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കെ.എസ്.ഇ.ബിക്ക് നോട്ടീസ് നല്‍കിയിട്ടും റോഡിലുണ്ടായിരുന്ന പോസ്റ്റുകള്‍ എടുത്ത് മാറ്റിയില്ല. അതിനാല്‍ ഇത് നിലനിര്‍ത്തിയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. റോഡ്‌ നിര്‍മ്മാണത്തിന്റെ മറവില്‍ കോണ്‍ട്രാക്ടറും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ലോഡ് കണക്കിന് പച്ചമണ്ണ് സ്ഥലത്ത് നിന്നും എടുത്ത് മാറ്റിയതായും ആക്ഷേപമുണ്ട്.

റോഡിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാകാത്ത ഭാഗത്ത് വാഹനങ്ങളുടെ ടയറുകള്‍ താഴ്ന്നാണ് കൂടുതലും അപകടങ്ങള്‍ നടന്നിട്ടുള്ളത്. മാത്രമല്ല ടാറിംഗ് നടന്നതിന് ശേഷം കൈകള്‍ കൊണ്ട് ടാര്‍ ഇളക്കി എടുക്കാവുന്ന രീതിയില്‍ ഗുണനിലവാരമില്ലാതെയാണ് ടാറിംഗ് പൂര്‍ത്തീകരിച്ചത് എന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രിക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗം വിഷ്ണു മലയാലപ്പുഴ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...