കോന്നി : കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ പൊറുതി മുട്ടുന്നത് ജനങ്ങള്‍. ഉയർന്ന റോഡിന്‍റെ ഇരു വശങ്ങളിലും വളരെ താഴ്ത്തിയാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. തെണ്ട്ക്കാവ് വളവ്, ഇളകൊള്ളൂർപ്പാലത്തിനും മരങ്ങാട് ജംഗ്ഷനും മധ്യേയുള്ള വളവ്, സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധിച്ചാൽ ഇത് ബോധ്യമാകും.
കഴിഞ്ഞ ഒരു വർഷത്തിലെറെയായി ഇവർ പണികൾ തുടങ്ങിയിട്ട്. വെള്ളം ഒഴുകുന്ന താലൂക്ക് ആശുപത്രി ഭാഗത്ത് ഓടയ്ക്ക് പകരം റോഡിലെ പൂട്ടുക്കട്ടകൾ നിലനിർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. റോഡ് രണ്ടു തട്ടിലായത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയം ഭാഗത്ത് ഓടകള്‍, കലുങ്ക് എന്നിവ ഇല്ല. ഇവിടെയും പല തട്ടുകളിലായുള്ള പൂട്ടുക്കട്ടകൾ ചാടി വേണം യാത്ര. മഴക്കാലത്ത് റോഡിൽ നിറയെ വെളളക്കെട്ടും കാണാം.